എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/ധീരതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ധീരതയോടെ

ലോകത്തെ ആകമാനം ഭീതിപരത്തി കൊണ്ടും ലക്ഷകണക്കിന് ജനങ്ങളുടെ ജീവൻ കവ൪ന്നുകൊണ്ട് നമ്മുടെ ഇടയിലേക്ക് കടന്നുവന്ന കൊറോണ എന്ന വെെറസിനെ തുടച്ചുനീക്കാനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്ന സത്യം വേദനയോടെ ഓ൪ക്കുന്നു.നമ്മുടെ ഈ കൊച്ചു കേരളത്തിലും ഈ മഹാമാരി കടന്നു വന്നത് പേടിയോടെയാണ് കാണുന്നത്.നമ്മുടെ ഗവൺമെന്റിന്റേയും ഡോക്ട൪മാരുടേയും, നേഴ്സുമാരുടേയും, മറ്റ് ആരോഗ്യ പ്രവ൪ത്തകരുടെയും ഒക്കെ അകമഴിഞ്ഞസേവനവും പരിശ്രമവും ഒെക്കകൊണ്ടും അധികം ജീവനുകൾക്ക് ആപത്ത് ഇല്ലാതെ രക്ഷപെടുത്താനായി.നമ്മുടെ ഗവൺമെന്റ് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഒത്തിരി പ്രയോജനപ്രദമായി.നമ്മുടെ ജനങ്ങളും പ്രശംസ അ൪ഹിക്കുന്നു. വലിയ വികസിത രാജ്യങ്ങളെ പോലും പിടിച്ചുകെട്ടിയ ഈ മഹാമാരിയെ നമ്മുടെ കൊച്ചു കേരളം ധീരതയോടെ നേരിട്ടത് മറ്റ് ലോക രാജ്യങ്ങൾക്ക് പോലും മാതൃകയായി.കൊറോണ ഭീതി ഇല്ലാത്ത ഒരു നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം..പ്രാ൪ത്ഥിക്കാം..

ആദർശ് വി യു
9 A എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം