ചൈനയിൽ നിന്നെത്തിയ കോവിഡ് നയന്റീൻ
വിദേശ രാജ്യങ്ങളിലൂടെ ഇന്ത്യയിലെത്തീ
ദൈവത്തിൻ നാടായ കേരളമണ്ണിൽ
വലിഞ്ഞു കയറി വന്നല്ലോ ദുരന്തനായകൻ
ദുബായിൽ നിന്നൊരാൾ കാസർഗോട്ടെത്തി
പലവഴിക്കും ചുറ്റി നടന്നു
ഒഴുകി ഒഴുകി ഓടിയെത്തി കൊറോണ വൈറസ്
ജാതിമത ഭേദമില്ലാ കൊറോണ വൈറസ്
ഇറ്റലിയിൽ നിന്നൊരാൾ റാന്നിയിലെത്തി
രോഗവിവരം അറിയാതെ പാഞ്ഞു നടന്നു
നാട്ടിലാകെ ആധിയായി ജനം വീട്ടിലിരിപ്പായി
ഒത്തുകൂടി ആപ്പിലായി മതഭ്രാന്തന്മാർ
ജാതിമതഭേദമന്യേ ജനനന്മക്കായി
ഡോക്ടർമാർ നേഴ്‌സുമാർ നിയമപാലകരും
ഒഴുകി ഒഴുകി ഓടിയെത്തി കൊറോണ വൈറസ്
കഴുകിക്കഴുകി അവനെയൊതുക്കീ കേരള ജനത