എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനെയും ഒരു കാലം


ഇത് കോവിഡ് കാലം ഈ സമയം എന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന ചില കാഴ്ചകൾ ഞാൻ ഇവിടെ പങ്കിടട്ടെ. കുറെ ദിവസങ്ങളായി നാം വീട്ടിലുള്ളിലാണ് 'നമ്മൾ കൂട്ടിലടച്ചവയെല്ലാം സ്വതന്ത്രമായി വിഹരിക്കുന്നു. ലോകം മുഴുവൻ അടക്കി ഭരിച്ച മനുഷ്യനെ നിയന്ത്രിക്കുന്നതാകട്ടെ കണ്ണുകൾ കൊണ്ട് പോലും കാണാൻ കഴിയാത്ത വൈറസും

എന്നാൽ ഈ തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നല്ല നിമിഷങ്ങൾ നമുക്ക് തിരിച്ച് കിട്ടിയ സമയം കൂടിയാണ്. അങ്ങ നെ ഈ അവധിക്കാലം കുടുബാംഗങ്ങൾക്കൊപ്പം കളിച്ചും ചിരിച്ചും ചെറിയ ജോലികൾ ഒക്കെ ചെയ്ത് കടന്ന് പോകുന്നു. ഈ അവസരത്തിൽ കുടുബത്തിന്റെ ഐക്യവും ദൃഢതയും നമ്മൾ ഉറപ്പു വരുത്തേണ്ടതാണ്

അതോടൊപ്പം തന്നെ നമ്മെ രക്ഷിച്ച സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും നമ്മെ നേരായ വഴി കാണിച്ചു തരുന്ന പോലീസ് കാർക്കും അതിലുപരി ദൈവത്തോടും നാം എപ്പോഴും കടപ്പെട്ടിരിക്കേണ്ടതാണ്.

ഈ സമയവും കടന്ന് പോവും ...........

അജ്സൽ മുജീബ്
VI B എസ് ഡി പി വൈബി എച്ച് എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം