എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/2023-24/ഉപജില്ല ഐടി മേള

Schoolwiki സംരംഭത്തിൽ നിന്ന്

രണ്ടായിരത്തിഇരുപത്തിമൂന്ന് ഇരുപത്തിനാല് വർഷത്തെ ഉപജില്ലാതല ഐടി മേള ഒക്ടോബർമാസം ഇരുപത്താറിന് പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻ എച്ച് എസ് എസിൽ വെച്ച് നടക്കുകയുണ്ടായി.വിവിധ മൽസര ഇനങ്ങളായ ഐടി ക്വിസ്, മലയാളം ടൈപ്പിംഗ്,സ്‍ക്രാച്ച് പ്രോഗ്രാമിംഗ്,ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ ഒമ്പതാം ക്ലാസ് ബി ഡിവിഷനിലെ ആദർശ് വി എസ്, പത്താം ക്ലാസ് എ ഡിവിഷനിലെ ആരോമൽ രാജു,ഒമ്പത് ബി ഡിവിഷനിലെ നിഹാൽ പി എൻ,ഒമ്പത് എ ഡിവിഷനിലെ അദ്വൈത് കൃഷ്ണ വി ബി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി ജില്ലാതലത്തിൽ മൽസരിക്കുന്നതിന് അർഹത നേടുകയുണ്ടായി.