എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഉദാഘാടനം ജൂലൈ 13 പ്രശസ്ത സിനിമാതാരം സുധീർ കോപ്പ നിർവഹിച്ചു ക്ലബ് സെക്രട്ടറി ആയി കീർത്തനയെയും, ജോയിന്റ് സെക്രെട്ടറിയായി വീണ പി കുമാറിനിയെയും തിരഞ്ഞെടുത്തു. പരിസ്ഥിതി ദിനം,ലോക സമുദ്ര ദിനം,ബാലവേലദിനം,ചന്ദ്ര ദിനം എന്നിവ ദിനങ്ങൾ സ്കൂളിൽ ആഘോഷിച്ചു.. ഓരോ ആഴ്ചയിലും 15 വീതം ചോദ്യങ്ങളും ഉത്തരങ്ങളും എഴുത്തു തയ്യാറാക്കി ക്വിസ്സ് കോർണറിൽ പ്രദർശിപ്പിക്കുന്നു എല്ലാ വ്യാഴാച്ചകളിലും വിജ്ഞാന വീതി എന്ന പരിപാടി സംഘടിപ്പിക്കുന്നു.

മരുവൽക്കരണ വിരുദ്ധ ദിനം

വന നശീകരണം തടയുന്നതിനും ഹരിത വൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി മറരുവൽക്കരണ വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 17 സമുചിതമായി ആചരിച്ചു


വായന ദിനം

ഈ വർഷത്തെ വായനാവാരാചരണം ജൂൺ 19. നു സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ആചരിച്ചു .തുടർന്നുള്ള ദിവസങ്ങളിൽ പുസ്തകാസ്വാദനം , പുസ്തക പ്രദർശനം കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി




ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനം ജൂൺ 25. നു സമുചിതമായി ആചരിച്ചു അസ്സെംബ്ള്യയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയും പ്ലക്ക് കാർഡുകളുമായി സൈക്കിൾ റാലി നടത്തുകയും , വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്തു .

മരുവൽക്കരണ വിരുദ്ധ ദിനം =

വന നശീകരണം തടയുന്നതിനും ഹരിത വൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി മറരുവൽക്കരണ വിരുദ്ധ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 17 സമുചിതമായി ആചരിച്ചു