എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/ലോകം പകച്ചുപോയ നിമിഷം

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം പകച്ചുപോയ നിമിഷം

ചന്ദ്രനിലും ചൊവ്വയിലും പോകുന്ന സാങ്കേതികവിദ്യ ഉള്ള യുഗത്തിൽ കോവിഡ് 19 എന്ന ഒരു ചെറിയ വൈറസിനു മുമ്പിൽ ലോകം പകച്ചുപോയ നിമിഷം.അക്ഷരാർത്ഥത്തിൽ ലോകം നിശ്ചലമായി. ജീവന് വേണ്ടിയുള്ള നിലവിളി. മരണത്തിനു മുമ്പുള്ള ആർത്തനാദം മനുഷ്യന് സങ്കൽപ്പിക്കുവാൻ പോലുമാകാത്ത ദൈന്യത, വലിയവനോ ചെറിയവനോ എന്ന വിത്യാസമില്ലാതെ, ജാതി, വർഗ്ഗ, വർണ്ണ ലിംഗ ഭേദമെന്യേ മനുഷ്യൻ ഒന്നുമല്ലാതായ നിമിഷം. ഈ മഹാമാരിക്ക് എതിരായി നമുക്ക് അണിചേരാം. ആത്മാർത്ഥമായി സഹകരിക്കാം, വിജയിപ്പിക്കാം.

വിദ്യാർഥികളായ നമ്മൾ നമ്മുടെ അധികാരികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവർത്തകരുടെയും വാക്കുകൾക്കും നിർദ്ദേശങ്ങൾക്കും കാതോർക്കാം.


സുരക്ഷിതരായി വീട്ടിൽ കഴിയുക

ജീവൻ സംരക്ഷിക്കാം

ഭാരതം വിജയിക്കട്ടെ

എസ്‌തേർ റോസ് ബെനഡിക്റ്റ്
8 G, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം