എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

16th (K) BN കീഴിൽ ലഫ്റ്റനന്റ് ജീമോൻ ജേക്കബിന്റെയും 33 rd(K) BN കീഴിൽ ANO റോണി സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 200 ഒാളം കേഡറ്റുകൾ പരിശീലനം നടത്തിവരുന്നു. എല്ലാ ബുധൻ ,വെള്ളി ദിവസങ്ങളിൽ നെടുംക​ണ്ടത്തുനിന്നുമുള്ള സൈനികർ കൃത്യമായ പരിശീലനം നല്കാൻ സ്കൂളിൽ എത്തിച്ചരുന്നു. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ കേഡറ്റുകൾ പരേഡ് നടത്തുകയും ഹെഡ്മാസ്റ്റർ ശ്രീ ഡോമിനിക് ജേക്കബ് സല്യൂട്ട് സ്വീകരിച്ച് സന്ദേശം നൽകുകയും ചെയ്തു. പ്രളയദുരിത സമയത്ത് കേഡറ്റുകൾ മാതൃകാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുണ്ടായി പ്രളയ ബാധിതർക്ക് സഹായം എത്തിക്കുന്നതിലും ശുചീകരണ പ്രവർത്തനങ്ങളിലും സന്മനസ്സോടെ കേഡറ്റുകൾ പങ്കെടുത്തു ഗാന്ധിജയന്തിയോടനുബന്ധിച്ച് മറ്റു കുട്ടികളോടൊത്ത് സ്കൂൾ പരിസരം വൃത്തിയാക്കി. മുംബൈ ആക്രമണത്തിന്റെ പത്താംവാർഷികമായ നവംബർ 26ന് കട്ടപ്പന അമർ ജവാൻ ജ്യോതി കഴുകി വൃത്തിയാക്കുകയും ധീരജവാന്മാർക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്തു.


വെള്ളയാംകുടി യിൽ വച്ച് നടത്തപ്പെട്ട ക്യാമ്പിൽ കേഡറ്റുകൾ പങ്കെടുക്കുകയും പരിശീലനംപൂർത്തിയാക്കുകയും ചെയ്തു ക്രിസ്തുമസ് അവധിക്കാലത്ത് നെടുങ്കണ്ടം എംഇഎസ് കോളേജിൽ വച്ച് നടത്തപ്പെട്ട എഐസി ക്യാമ്പിൽ 13 കേഡറ്റുകൾ പങ്കെടുക്കുകയും കേഡറ്റ് ദേവിക പ്രത്യേക ജൂറി medal കരസ്ഥമാക്കുകയും ചെയ്തു ക്യാമ്പിലെ വിവിധ മത്സരങ്ങളിൽ 6 മെഡലുകൾ കേഡറ്റുകൾ സ്വന്തമാക്കി . സെർജന്റ് നോയൽ ജയ്സ് കർണാടകയിലെ ബൽഗാമിൽ വച്ച് നടന്ന എൻ ഐ സി ക്യാമ്പിൽ പങ്കെടുത്തു. ശ്രീ റോണി സെബാസ്റ്റ്യൻ നാഗപ്പൂർ ഓഫീസേഴ്സ് ട്രെയിനിങ് സെൻററിൽ വെച്ച് നടത്തപ്പെടുന്ന മൂന്ന് മാസക്കാലത്തെ ട്രെയിനിങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു ഇക്കാലയളവിൽ ശ്രീ ജോബിൻ എം തോമസ് കെയർടേക്കർ ആയി ചാർജ്ജെടുത്തു