എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ : ശ്രീമതി എൽസി എം സി. ,ശ്രീ ബാബൂ പോൾ ശ്രീമതി മേരീ ജെയിംസ്

ആമുഖം

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു. ശാസ്ത്രാദ്ധ്യാപകരായ ശ്രീമതി എൽസി എം സി. ,ശ്രീ ബാബൂ പോൾ ശ്രീമതി മേരീ ജെയിംസ് എന്നിവർ ഈ ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നു.

പ്രവർത്തനരീതി

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.

  • ക്വിസ് മത്സരങ്ങൾ നടത്തുക
  • ശാസ്ത്രമാസികകൾ തയ്യാറാക്കുക
  • ദിനാചരണങ്ങൾ സംഘടിപ്പിക്കുക

തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളിൽ ക്ലബ്ബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

സയൻസ് ടാലന്റ് സെർച്ച് പരീക്ഷ

സംസ്ഥാന സ്ക്കൂൾ സയൻസ് ക്ലബ്ബ് നടത്തുന്ന സയൻസ് ടാലന്റ് സെർച്ച് പരീക്ഷയിൽ മികച്ച വിജയം നേടുന്നതിനായി സ്ക്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.

ശാസ്ത്ര സെനിനാർ

ഉപജില്ലാതലം മുതൽ നടക്കുന്ന ശാസ്ത്ര സെനിനാറിൽ ഈ സ്ക്കുളിലെ സയൻസ് ക്ലബ്ബ് അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. റവന്യൂ ജില്ലാതലത്തിൽ എല്ലാ മിക്ക വർഷങ്ങളിലും പങ്കാളിത്തം ലഭിക്കുന്നുണ്ട്.

വിജ്ഞാനോത്സവം

കേരള ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാനത്തെ സ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന യുറീക്ക/ശാസ്ത്രകേരളം വിജ്‍ഞാനോത്സവത്തിൽ ഈ സ്ക്കളിലെ സയൻസ് ക്ലബ്ബ് അംഗങ്ങളും പങ്കാളികളാകുന്നു. പഞ്ചായത്ത് തലമത്സരത്തിൽ വിജയിച്ച് മേഖല, ജില്ലാ തലങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരവും നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.

സി. വി. രാമൻ ഉപന്യാസമത്സരം

ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സി. വി. രാമൻ ഉപന്യാസമത്സരത്തിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. ഉപജില്ലാതലത്തിൽ മിക്ക വർഷങ്ങളിലും സമ്മാനങ്ങൾ ലഭിക്കുന്നുണ്ട്.

നാഷണൽ ടാലന്റ് സെർച്ച് പരീക്ഷ

ദേശീയതലത്തിൽ നടത്തുന്ന നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലം സ്ക്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. ഈ വർഷം1 3 കുട്ടികൾ പരീക്ഷക്കായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌

പഠനയാത്രകൾ

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി ശാസ്ത്രപഠനയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ശാസ്ത്രതത്വങ്ങൾ സ്വയം പരീക്ഷിച്ച് മനസ്സിലാക്കുന്നതിന് ഈ സന്ദർശനം അവസരം ഒരുക്കുന്നു. തിരുവനന്തപുരത്തെ ടെക്നോളജിക്കൽ മ്യൂസിയം, തട്ടേക്കാട്പക്ഷിസങ്കേതം, ശലഭപാർക്ക് എന്നിവിടങ്ങളിലേക്കും പഠനയാത്ര നടത്തിവരുന്നു.

ചാന്ദ്രദിനം

2018 ലെ ചാന്ദ്രദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബഹിരാകാശ ക്വിസ്, ബഹിരാകാശ ചിത്രപ്രദർശനം എന്നിവയോടെ ആഘോഷിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിനശേഷം ബഹിരാകാശഗവേഷണരംഗത്ത് ഉണ്ടായ നേട്ടങ്ങളുടെ ചരിത്രം വ്യക്തമാക്കുന്ന ചിത്ര പ്രദർശനവും നടന്നു.