എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ലോകം എന്ന കളിപ്പാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം എന്ന കളിപ്പാട്ടം

മഴക്കാട് അതിലൊരു തെളിനീർ പുഴ
അഴുക്കിടമില്ലാത്തൊരു വീട്
അണുക്കളില്ലാത്തൊരു മുറ്റം.
പൂക്കൾ പൂമ്പാറ്റകളോട്
പുളു പറയുന്നുണ്ടി പ്പോൾ
മീനുകൾ ആകാശത്തെ നോക്കി.
പുഞ്ചിരിക്കുന്നുണ്ടിപ്പോൾ
അമ്മയുടെ ഇളം ചൂടും
അച്ഛന്റെ കുളിർ തണൽ
കൂടെപ്പിറപ്പുകൾ കൂട്ടുകാരായി
പുസ്തകം തുറന്നിട്ട ജാലകം
ലോകം മിഴി തുറക്കുന്നു
അതിർവരമ്പുകളില്ലാതെ
ഹൃദയങ്ങൾ ഒന്നാവു ന്ന ഒരു
കളിപ്പാട്ടമാണ് ഇനിയെൻ ഭൂമി.

ഗ്രീഷ്‍മ അസ്‍മിൻ
9.ബി എസ്.കെ വി.എച്ച്.എസ്.എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത