എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/പ്രകൃതി ഒരു കവചം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ഒരു കവചം

നാം നമ്മുടെ സ്വാർത്ഥതയും അത്യാഗ്രഹവും കൊണ്ട് പ്രകൃതിയെ പലവിധത്തിലും ചൂഷണം ചെയ്യുന്നുണ്ട്. കാടുകൾ വെട്ടിത്തെളിച്ചു കുന്നുകൾ ഇടിച്ചു നിരത്തിയും പുഴകൾ മലിനമാക്കുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ പരിണിത ഫലങ്ങളാണ് നാം ഈ കാലഘട്ടത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന പല ഭവിഷ്യത്തുകളും. അടുത്തിടെ നാം കണ്ടതാണ് ഡൽഹിയെ മൂടിയ പുകയും, കാലാവസ്ഥാമാറ്റവും, ഋതുക്കളുടെ വ്യത്യാസവും, ഓസോൺ പാളികളുടെ വിള്ളലും, പ്രളയവും.അവസാനമായി ഇതാ കൊറോണ എന്ന മഹാമാരിയും. ഇതെല്ലാം സംഭവിച്ചത് നമ്മുടെ മാതാവായ ഭൂമിയെ മറന്ന് സകലത്തിനും ജീവൻ ഏകുന്ന പരിസ്ഥിതിയെ നശിപ്പിച്ചത് കൊണ്ടാണ്. മനുഷ്യൻ ഈ ക്രൂരതകൾ എല്ലാം അവസാനിപ്പിച്ചാൽ നമുക്ക് നമ്മുടെ ജീവനേയും പരിസ്ഥിതിയും സംരക്ഷിക്കാൻ കഴിയും. പ്ലാസ്റ്റിക്കുകൾ ഉപേക്ഷിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുകയും പ്രകൃതിയെ മലിനമാക്കാതെ ഇരിക്കുകയും ചെയ്താൽ ജീവജാലങ്ങൾക്ക് രോഗമുക്തി നേടാം. അങ്ങനെ പ്രകൃതി തന്നെ അതിലെ ജീവജാലങ്ങൾക്ക് ഒരു കവചമായി മാറും.

         ഹേ  മനുഷ്യനെ നീ എന്തിന്  ഇത്ര  അഹങ്കരിക്കുന്നു? നിന്റെ മരണ കുഴി നീ തന്നെ കുഴി ക്കാതിരിക്കുക. സകല ജീവജാലങ്ങൾക്കും ജീവൻ ഏകുന്ന പരിസ്ഥിതി തന്നെ പരിസ്ഥിതിയെ സംരക്ഷിച്ചാൽ എല്ലാ വിപത്തുകളിൽ നിന്നും എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കും....


ശ്രീനന്ദ ഷൈജു
5 ഡി എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം