എസ്.എ.എച്ച്.എസ് വണ്ടൻമേട്/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്


 

1907 ൽ ഇംഗ്ലണ്ടിൽ സർ ബേഡൻ പവ്വാർ പ്രഭു സ്ഥാപിച്ച ഒരു ആഗോള വിദ്യാഭ്യാസ പ്രസ്ഥാനമാണ് Scout & Guide.യൂണിഫോമണിഞ്ഞ ഏറ്റവും വലിയ അന്താരാഷ്‍ട്ര സംഘടന.കളികളിലൂടെയും പുറംവാതിൽ പ്രവർത്തനങ്ങളിലൂടെയും ക്യാംപിഗിലൂടെയും കുട്ടികൾക്കും മുതിർന്നവർക്കും ജീവിത നെെപുണികളും ദേശ സ്‍നേഹവും പകർന്നു നൽകുന്നു.'എപ്പോഴും തയ്യാർ' എന്നതാണ് പ്രസ്ഥാനത്തിന്റെ മുദ്രാ വാക്യം .

                                 പത്ത് വയസ്സ് പൂർത്തിയായ ആർക്കും സംഘടനയിൽ അംഗത്വം നേടാം . ദിവസേനയുള്ള ഒരു സൽ പ്രവർത്തി ഒരു സ്‍കൗട്ടിന്റെ കടമയും അവകാശവുമാണെന്ന് കുട്ടികളെ ബോധവാൻമാരാക്കുന്നു.