എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/ഇടിമുഴക്കം

Schoolwiki സംരംഭത്തിൽ നിന്ന്
ഇടിമുഴക്കം

കുളിർക്കുത്തും രാവിന്റെ കൈനിറവിൽ
പേമാരി പൂത്തങ്ങു ഒഴുകുന്നല്ലോ
ഇതൾ തട്ടി കാറ്റെന്നെ തഴുകുന്നല്ലോ
മധുപോൽ രാവിലും മധുരസുഖം

ഹോ ! ഏതോ നാദമങ്ങു ഉയരുന്നല്ലോ
ഭയമെങ്ങും നെഞ്ചിൽ വിരിയുന്നപോൽ
എന്തിനീ വാനം കോപിക്കുന്നു.
അറിയാത്തതെന്തോ മൊഴിയുന്ന പോൽ

പിതാവെ പുത്രനറിഞ്ഞുകൂടാ
ചൊല്ലുനീ എന്നോടായ് മൗനമടയാതെ
ഈ വാനമിത്രമേൽ കോപിതമോ
അടയാതെ വന്നങ്ങലരുന്നല്ലോ...
 
 ഹേ ! പുത്ര ഈനാദമിടിമുഴക്കം
ചിലരാവിൽ പേമാരികടലുയർത്തി
വാനിലിനേരത്തു മിന്നലെത്തും
കൂട്ടിനീനാദവും ചേലുതന്നെ

ഭയംപേറി നീങ്ങുവാനൊന്നുമില്ല
കൺകെട്ടു കാണേണ്ടകാഴ്ച തന്നെ
നീലിമതൊട്ടുള്ളീരാവിലെങ്ങും
ഈ കൂട്ടരഴകുമലങ്കാരവും.
 

അനൈന കെ എം
10 D എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത