Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുട്ടന്റെ ലോകം
അവധിക്കാലം നേരത്തെ തുടങ്ങിയതുകൊണ്ടു ഞാൻ വീടിനടുത്തുള്ള വായനശാലയിൽ നിന്നും ചില പുസ്തകങ്ങൾ എടുത്തു .അതിലൊന്നായിരുന്നു ഉണ്ണിക്കുട്ടന്റെ ലോകം .കഴിഞ്ഞ അവധിക്കാലത്തും ഞാനാ പുസ്തകം വായിച്ചിരുന്നു.അന്ന് എനിക്ക് ഒരുപാട് ഇഷ്ടമായി ആ കൊച്ചുനോവൽ .അതുകൊണ്ടാണ് ഞാനത് വീണ്ടുമെടുത്തത്.നന്തനാരാണ് ഈ പുസ്തകത്തിന്റെ രചയിതാവ് .
ഉണ്ണിക്കുട്ടൻ എന്ന കുട്ടിയുടെ ചിന്തകളും ഉത്കണ്ഠയും കൊച്ചുകൊച്ചു കുസൃതികളുമാണ് ഗ്രന്ഥകാരൻ നമ്മോട് പങ്കുവെക്കുന്നത്.ഉണ്ണിക്കുട്ടന്റെ ഒരു ദിവസം , ഉണ്ണിക്കുട്ടൻ സ്കൂളിൽ , ഉണ്ണിക്കുട്ടൻ വളരുന്നു എന്നീ മൂന്നു ഭാഗങ്ങളിലൂടെയാണ് കഥ വളരുന്നത് .പക്ഷികളും മൃഗങ്ങളും പൂക്കളും മരങ്ങളുമെല്ലാം ഉണ്ണിക്കുട്ടനോട് വിശേഷങ്ങൾ പങ്കുവെക്കുന്നു.അങ്ങനെ അവന്റെ ലോകം വളരുന്നു.
ഒരു കുരുന്നു മനസ്സിന്റെ കുസൃതിയുടെയും വിസ്മയങ്ങളുടെയും കഥയാണ് ഈ നോവൽ. ഉണ്ണിക്കുട്ടന്റെ അച്ഛനും അമ്മയും മുത്തശ്ശിയും മുത്തച്ഛനും സഹോദരിയും സഹോദരനും കുട്ടൻനായരും കാളിയമ്മയും അവന്റെ കുഞ്ഞുമനസ്സിൽ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും വറ്റാത്ത ഉറവകളുണ്ടാക്കി .തികച്ചും ഗ്രാമീണപശ്ചാത്തലത്തിലാണ് ഈ നോവൽ രചിക്കപ്പെട്ടിട്ടുള്ളത് .
|