എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''മുക്തി'''

Schoolwiki സംരംഭത്തിൽ നിന്ന്
മുക്തി

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ.....
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
ന്നലയടികളിൽ നിന്നു മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട

പരിഹാസരൂപരേ കരുതലില്ലാതെ
 നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ ?....

ആരോഗ്യരക്ഷക്കു നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടൂ ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മക്കുവേണ്ടി.....

ദേവിക .എ.ആർ
6A എസ്.എൻ.വി.എച്ച്.എസ്.എസ്, ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത