വൈറസ്


കൊറോണ വൈറസ് പടരുന്നു
ലോകത്തെല്ലാം പടരുന്നു
കടകളില്ല , വാഹനമില്ല , മനുഷ്യരില്ല റോഡുകളിൽ
കുട്ടികളുടെ വിദ്യാലയങ്ങൾ തുറക്കാൻ പറ്റില്ല
കുട്ടികളിപ്പോൾ പഠിക്കുന്നത് ഇന്റർനെറ്റിലൂടെ
വിവാഹങ്ങളും പരിപാടികളും
 മാറ്റിവെച്ചു സുരക്ഷയ്ക്കു വേണ്ടി

നമുക്ക് വേണ്ടി ആരോഗ്യ പ്രവർത്തകർ
ഉറക്കമൊഴിച്ച് പ്രവർത്തിക്കുന്നു
ലോകത്താകെ ഇന്ത്യയിലാകെ കേരളത്തിലാകെ
എത്ര രോഗികൾ എത്ര മരണങ്ങൾ
രോഗം ഭേദമായവരുമുണ്ട്

വൈറസ് തടയാൻ നിർദ്ദേശങ്ങളുമായി
മുഖ്യ മന്ത്രി പിണറായ് വിജയൻ
ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചർ
പിന്നെ നമ്മുടെ ആരോഗ്യ പ്രവർത്തകർ

കൊറോണയെ പ്രതിരോധിക്കാൻ
നമ്മളെല്ലാം ഒറ്റക്കെട്ടായി പോരാടും
പുറത്തിറങ്ങുന്നത് തടയാനായി
നമ്മുടെ കേരളാ പോലീസ്

നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും
കേരളാ പോലീസിനും ഒരു ബിഗ് സല്യുട്ട്
ഇവരെല്ലാം നമുക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ
നമുക്കും ഇവർക്ക് വേണ്ടി ഒറ്റക്കെട്ടായി
കൊറോണയെ പ്രതിരോധിക്കാം

 

ആയിഷ ലിയ
5.D എസ്.എൻൽയു.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത