എസ് എൻ ഡി എസ് വൈ യു പി എസ് പാണാവള്ളി/അക്ഷരവൃക്ഷം/നോവൽ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
നോവൽ കൊറോണ വൈറസ്


ചൈനയിൽ നിന്നും ജന്മം കൊണ്ടൊരു വൈറസ്
നോവൽ കൊറോണ എന്ന വൈറസ്
ഭീതി പടർത്തി മരണ ദൂതുമായി
പല രാജ്യങ്ങളിലിവൻ വന്നു
മരണത്തിന്റെ വിത്തുകൾ പാകി
ലോകം മുഴുവൻ വിറപ്പിച്ചു
ദൈവത്തിന്റെ സ്വന്തം നാടാം
കേരളനാട്ടിലുമവനെത്തി
നിപ്പയെ തോൽപ്പിച്ച് കീഴടക്കിയ
കേരളമക്കൾ വീട്ടിലിരുന്ന് ഇവനോടു പൊരുതി
സാനിറ്റൈസറും ഹാൻഡ് വാഷും മാസ്‌കും
കൊണ്ടവർ പോരാടി
നമ്മോട് പൊരുതാൻ പ്രേരിപ്പിച്ച
ആതുര ആരോഗ്യ സേവന സേനയ്ക്കും പോലീസിനും
ഒരുപാടു നന്ദി .....

 

അനുശ്രീ എസ്
5 A എസ് എൻ ഡി എസ് വൈ യു പി എസ് , പാണാവള്ളി ,
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത