കൊറോണയെ തുരത്തണം
തുരത്തണം തുരത്തണം
കൊറോണയെന്ന വ്യാധിയെ
കൊറോണയെ തുരത്തണം
ചൈനയിലെ വുഹാനിൽ നിന്ന്
വന്നതാണീ ഭീകരൻ
ലോകമാകെ ഭീതിയിൽ
കഴിഞ്ഞിടുന്ന നാളുകൾ
കേരളത്തിൽ ആദ്യമായ്
കൊറോണ വന്നു റാന്നിയിൽ
കഠിനമായി ജോലിചെയ്തു
ആരോഗ്യപ്രവർത്തകർ
കൈകൾ നമ്മൾ കഴുകണം
ഇടയ്ക്കിടെ കഴുകണം
പരസ്പരം അകന്നു നമ്മൾ
ഒരുമയോടെ നിൽക്കണം.
തുരത്തണം കൊറോണയെ,
സ്വതന്ത്രരായി വാഴുവാൻ