LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
25037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25037
യൂണിറ്റ് നമ്പർLK/2018/25037
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അരുൺകുമാർ പി ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മിഷ കെ പ്രഭ
അവസാനം തിരുത്തിയത്
12-10-20259495315972

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ 2025-28 ബാച്ച്.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2025-28 ബാച്ചിലേക്ക് ഉള്ള പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട് 112 കുട്ടികളെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 2025 ജൂൺ 25 ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 98 കുട്ടികൾ പങ്കെടുത്തു. 82 പേർ യോഗ്യത പരീക്ഷ പാസ്സായി. അതിൽ നിന്നും ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 30 സീറ്റിലേക്ക് പ്രവേശനം നടന്നു.

പ്രിലിമിനറി ക്യാമ്പ്

2025 -2028 വർഷത്തെ ക്യാമ്പ് സെപ്റ്റംബ‌‌ർ മാസം 19-ആം തീയതി നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ രേഖ രാജ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ നാസിറ ടീച്ചർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപക ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി. ഗെയിം നിർമ്മാണം, അനിമേഷൻ, റോബോട്ടിക്സ്, എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കി. കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്. ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ടീമിന് സമ്മാനം നൽകി. കൈറ്റ് അംഗം കുമാരി വൈഗ വിനോദ് ക്യാമ്പിന് നന്ദി പറഞ്ഞു.