ഞാൻ കണ്ട ഏറ്റവും വലിയ പ്രതിഭാസം.
പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിക്കും
ഒരു പ്രതിക്ഷയുണ്ട്.
തന്റെ വരവും കാത്തിരിക്കുന്ന
മണ്ണിനെ കെട്ടിപുണരാമെന്ന്
ഇതൊരുതരം പ്രണയമാണ്
തന്റെ വരവും കാത്തിരിക്കുന്ന
പ്രിയ സഖിയെ ഒരു നോക്കുകാണാൻ
ദൂരങ്ങൾ താണ്ടി മരച്ചില്ലകൾക്കിടയിലുടെ
പെയ്തിറങ്ങുന്ന ആത്മാർത്ഥമായ പ്രണയം
അവർക്ക് സാക്ഷിയായി ഇലകളും, പൂക്കളും
അവർ തമ്മിലൊന്നിക്കുന്നിടത്ത്
കാർമേഘങ്ങൾ ഇല്ലാതാവുന്നു.
ഇതാണ് പ്രണയം
മണ്ണിന്റെ മണമുള്ള യഥാർത്ഥ പ്രണയം.