എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ചൈനയിലെ വുഹാനിൽ ജന്മംകൊണ്ട കൊറോണ എന്ന അതിഭീകരനായ ആളെകൊല്ലുന്ന വൈറസിനെതിരെ ലോകം മുഴുവൻ ഇന്ന് പൊരുതിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 എന്നപേരിലും ഈ വൈറസ് അറിയപ്പടുന്നു. ഭൂമിയിലെ പ്രമുഖരാജ്യങ്ങളിൽ പലതിലും ഈ വൈറസ് ഇപ്പോൾ പടർന്നു പിടിക്കുകയാണ്. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസ് രോഗംമൂലം ഇന്ന് ഭൂമിയിൽ ഒന്നരലക്ഷത്തോളം ആളുകൾ മരിച്ചിട്ടുണ്ട്.

        മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ഇന്ത്യയിൽ ഒരു പരിധിവരെ നമുക്ക് ഈ ഭീകരനെ പിടിച്ചു- കെട്ടാൻ സാധിച്ചിട്ടുണ്ട്. നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമയോചിതമായ ഇടപെടൽ മൂലം നമ്മുടെ രാജ്യത്ത് ഇതുമൂലമുള്ള മരണനിരക്ക് വളരെ കുറവാണ്. നമ്മുടെ ഭരണകർത്താക്കളും ആരോഗ്യവകുപ്പും മറ്റു- രക്ഷാപ്രവർത്തകരും ഇതിനായി നടത്തുന്ന പ്രവർത്തനം വളരെ അഭിനന്ദനം അർഹിക്കുന്നു. ഞങ്ങൾ വിദ്യാർത്ഥികളും വീട്ടിൽ തന്നെ ഇരുന്ന് സമൂഹ അകലം പാലിച്ചു ഈ മഹാമാരിക്കെതിരെ പൊരുതുന്നവർക്ക പിന്തുണപ്രഖ്യാപിക്കുന്നു.
 

2B ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം