എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കള്ളൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കള്ളൻ കൊറോണ

കൊറോണ നാടുവാണീടും കാലം
  മാനുഷ്യനെങ്ങുമേ നല്ല നേരം
 തിക്കുംതിരക്കും ബഹളമില്ല
  വാഹനാപകടം തീരെയില്ല
 വട്ടം കൂടാനും കുടിച്ചീടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ജഗ് ഫുഡ്ഡുണ്ണുന്നചങ്കുകൾക്ക്
 കഞ്ഞി കുടിച്ചാലും സാരമില്ല
  കല്ലെറിയാൻ റോഡിൽ ജാഥയില്ല
 കല്യാണത്തിൽ പോലും ജാഡ ഇല്ല
 നേരമില്ലെന്ന പരാതി ഇല്ല
 ആരും ഇല്ലെന്നുള്ള പരാതിയില്ല
 എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരും ഒന്നായി ചേർന്ന് നിന്നാൽ
ഒന്നായി നമ്മൾ ജയം വരിക്കും
 

1 A ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത