എസ്.എൻ.എം.എ.എൽ.പി.എസ്. ഉഗ്രപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെമ്പായി ഇല്ലം കാരണവർ നാരായണൻ നമ്പൂതിരി പാടാണ് ആദ്യ മാനേജർ.. ഈ പ്രദേശത്തെ ആയിരക്കണക്കിന് നാട്ടുകാർ ഈ വിദ്യാലയത്തിലെ പഠിതാക്കളായിരുന്നു.. ചരിത്രമുറങ്ങുന്ന അത്യപൂർവ്വമായ പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ ഗ്രാമം ചാലിയാർ നദീ കരയിലാണ്. 1992 മുതൽ പുതിയ മാനേജർ സ്കൂൾ ഏറ്റെടുത്തു ധാരാളം മനോഹരമാറ്റങ്ങളോടെ ഈ എയ്ഡഡ് വിദ്യാലയമിന്ന് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രിയ കലാലയമായി മാറിക്കഴിഞ്ഞു. ഇന്നീ വിദ്യാലയത്തിന് സുന്ദരമായ ഗ്രൗണ്ടും വിശാലമായ കമ്പ്യൂട്ടർ ലാബും മറ്റു സൗകര്യങ്ങളും ഉണ്ട്. കൂടാതെ അരീക്കോട് ഉപജില്ലയിലെ ആദ്യത്തെ സ്ലേറ്റ് സ്കൂൾ ഈ വിദ്യാലയമാണ്. മികവിന്റെ പടികൾ ഓരോന്നും ചവിട്ടിക്കയറുമ്പോഴും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും കൈതാങ്ങ് ഏറെ മികച്ചതാണ്...