എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രൗഢമായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഉറവിടവും നന്മകളാൽ സമൃദ്ധവുമായ വണ്ണപ്പുറത്തെ സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറക്കൂട്ടുകൾ പകർന്നു കൊണ്ട് എസ്.എൻ.എം.വി.എച്ച്.എസ്.എസ് പ്രശസ്തിയുടെ പാതയിലൂടെ അതിവേഗം മുന്നേറുന്നു. 1954ജൂൺ ഒന്നിന് എൽ.പി സ്കൂൾ ആരംഭിച്ചു. 1967 ൽ യു.പി സ്കൂളിന് അംഗീകാരം ലഭിച്ചു. 1963 ൽ മുവാറ്റുപുഴ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയായിരുന്ന പുളിമൂട്ടിൽ ശ്രീ പി.എൻ കുുമാരൻ സ്കൂൾ മാനേജരായതോടു കൂടി സ്കൂളിന്റെ പുരോഗതി ത്വരിതഗതിയിലായി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കർ സ്കൂളിനായി 5 ഏക്കർ സ്ഥലം അനുവദിച്ചു. 1973 ൽ പുതിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്താപിച്ചു. 1974 ൽ ഹൈസ്കൂൾ അനുവദിച്ചു. 1995 ൽ വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് അംഗീകാരം ലഭിച്ചു.