എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ കണ്ണീരൊപ്പുവതാര് ?

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണീരൊപ്പുവതാര് ?      

ഭയമാണിരുളിനെ,വെളിച്ചത്തെയും
ഭയമാണിവിടെക്കാണും മനുഷ്യരെയും
സ്വന്തം മണ്ണിൽ പദമൂന്നുമ്പോൾ
സ്വയമൊരു വിറയായ് ഞെട്ടറ്റു പോകുന്നു.
പിഞ്ചുകണ്ണീരൊരുപിടിവള്ളിയായ് കരുതുവോർ
പരമസത്യത്തെ കാറ്റിലെറിഞ്ഞു കളിക്കുവോർ
പെണ്ണിൻറെ മാനത്തെയമ്മാനമാടുവോർ.
പേടിയാണീപെരുംപ്രേതഭൂവിൽ.
പ്രാണൻ പിടയ്ക്കുന്നു പരലോകമെത്താൻ.
പെണ്ണായ്പ്പിറന്നതെന്തിനീ മണ്ണിൽ ...?

പൌർണ്ണമി
+1 എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത