എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
പണ്ട് പണ്ട് അങ്ങകലെ ഉത്തരേന്ത്യയിൽ ഒരു കർഷകകുടുംബം താമസിച്ചിരുന്നു. ഗൃഹനാഥനായ കർഷകൻ കഠിനാദ്ധ്വാനിയും കൃഷിയോട് ആത്മാർത്ഥതയുമുള്ള ആളായിരുന്നു. ഗൃഹനാഥയാകട്ടെ നിഴൽ പോലെ അദ്ദേഹത്തെ പിൻതുടരുന്നവളും. ഏറെ കഷ്ടപ്പെട്ടാണ് അവർ ജീവിതം മുന്നോട്ട് നീക്കിയത്. അവർക്ക് സുന്ദരിയായൊരു മകളുമുണ്ട്, മാധുരി. പേര് പോലെ തന്നെ മധുരമുള്ള ശബ്ദം, കാറ്റിലുലയുന്ന നീണ്ട നേർത്ത മുടി................. ഒപ്പം വളരെ ബുദ്ധിമതിയും, വിവേകശാലിയും. ആ ദേശത്തിന്റെ രാജാവായിരുന്നു വീരഭദ്രൻ. പത്നി ദ്രൗപതീദേവി. രണ്ടുപേരും ദേശത്തെ പോരാളികളായിരുന്നു. പക്ഷേ അവരുടെ മകൻ - ദേശത്തിന്റെ കുമാരൻ ഹരിസേനൻ വളരെ അലസനായിരുന്നു. മകന്റെ അലസത കാരണം ആ രാജദമ്പതിമാർ വളരെ ദുഃഖിതരായിരുന്നു. അതിനിടയിൽ മാധുരിയുടെ ബുദ്ധിസാമർത്ഥ്യത്തെ കുറിച്ചും, സൗന്ദര്യത്തെ കുറിച്ചും വിഷ്ണുശർമ്മൻ കേട്ടറിഞ്ഞു. അവളെയൊന്ന് നേരിട്ട് കണ്ട് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. സംസാരിച്ചമാത്രയിൽ തന്നെ അദ്ദേഹത്തിന് അവളെക്കുറിച്ച് വളരെ മതിപ്പ് തോന്നി. വെറുമൊരു കർഷക കുടുംബത്തിലെ കുട്ടിയായതു കൊണ്ട് വളരെ മടിച്ച് അദ്ദേഹം രാജാവിനെ വിവരം അറിയിച്ചു. രാജാവ് രാജ്ഞിയുമായി ആലോചിച്ച് മാധുരിയെ മാതാപിതാക്കളോടൊപ്പം കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. വർഷങ്ങൾ കുറച്ച് കടന്നുപോയി. ഇതിനിടയിൽ രാജകുമാരന്റെ അലസത മാറ്റാൻ മാധുരി ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെ രാജകുമാരൻ വേഷം മാറി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി. വിവിധ സ്ഥലങ്ങളിലൂടെ യാത്ര തുടർന്നു. രാജ്യത്ത് നടമാടുന്ന അരാജകത്വം തിരിച്ചറിഞ്ഞു. ജനങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന കുറേ പേർ, ഒരു നേരത്തെ വിശപ്പടക്കാൻ കഠിനാധ്വാനം ചെയ്യുന്ന ജനങ്ങൾ, രാജകുമാരന്റെ മനസ്സ് മാറാൻ തുടങ്ങി. അദ്ധ്വാനത്തിന്റെ വില മനസ്സിലായി. നല്ലൊരു ഭരണാധികാരിയും ഭരണസംവിധാനവുമില്ലാതിരുന്നാലുള്ള രാജ്യത്തിന്റെ അവസ്ഥ എന്തെന്ന് തിരിച്ചറിഞ്ഞു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ