എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/അവധിയിലെ അതിഥി 2

അവധിയിലെ അതിഥി



അന്ന് ആ അതിഥിയുടെ വരവറിഞ്ഞ്
ഞാനേറെ സന്തോഷിച്ചു
മൂല്യനിർണയമില്ലാതെ സ്കൂളിൽ
നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗമായിരുന്നു അത്
ആദ്യം ചൈനയിൽ, പിന്നെ ഇറ്റലിയിൽ തുടങ്ങി.. എല്ലയിടത്തും കറങ്ങി ,അവൻ
അവസാനം ഇന്ത്യയിലുമെത്തി നമ്മുടെ കേരളത്തിലും
ഞാനൊന്ന് ചെറുതായി പേടിച്ചു
മനുഷ്യൻ മനുഷ്യനെ തന്നെ വെറുത്തു
മുഖാവരണവും സാനിട്രൈസറുകളും
നിത്യേ നെ ഉപയോഗിച്ചു
അവസാനം ലോകം ലോക്ഡൗണിലേക്ക് നീങ്ങി
............................
എല്ലാവരും വീട്ടിലിരുന്ന് സുഖിച്ചപ്പോൾ
നമ്മുടെ മാലാഖമാർ നമ്മുക്ക് വേണ്ടി പൊരുതി
ചുട്ടുപൊള്ളുന്ന വെയിലിലും ശരീരം മുഴുവൻ മറച്ച് അവർ അവരുടെ ജോലി തുടർന്നു
ശരീരം ആകെ വിങ്ങിപൊട്ടിയിട്ടും
അവർ ഒന്നും മിണ്ടിയില്ല
തൻ്റെ ജീവൻ മറ്റുള്ളവർക്ക് വേണ്ടി പണയം വെച്ചു
വീമാനസർവീസുകളും അതിർത്തികളും എല്ലാം അടച്ചിട്ടു
എൻ്റെ ഉറ്റവരും ഉടയവരും ഉൾപ്പെടെ എല്ലാവരും പലയിടത്തും കുടുങ്ങി
ഇത്രയൊക്കെ ആയിട്ടും ഒരു ആരോഗ്യ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും പിന്മാറിയില്ല
ഞാനേറെ സന്തോഷിച്ചിരുന്ന ഈ അധി ഒരു ചെറിയ വൈറസ് തകിടം മറിച്ചു...
നൊമ്പരത്തിൻ്റെ നാളുകൾ ഇനി നീണ്ടുപോകാതെ
ഇനിയുള്ള ദിനങ്ങളിൽ പ്രകാശകിരണങ്ങൾ ചൊരിയട്ടെ ...........
      

 

ഹ‍ുദ റഹ്‍മാൻ
8 L എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ