എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/കൈകോർക്കാം നല്ലൊരു നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
കൈകോർക്കാം നല്ലൊരു നാളെക്കായി

രോഗങ്ങളില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ 1948 ൽ ലോക ഹെൽത്ത് അസംബ്‌ളിയുടെ നിബന്ധന പ്രകാരം രോഗ വൈകല്യ അവസ്ഥ മാത്രമല്ല സമ്പൂർണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടിയാണ് ആരോഗ്യം. ആരോഗ്യം സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ്. നിലനിൽപ്പിനായി മാത്രമുള്ളതല്ല. രോഗാവസ്ഥക്കുള്ള കാരണങ്ങൾ പലതാകാം. രോഗാണുക്കളുടെ ആക്രമണം, പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങൾ കൂടുതലായി ദഹനപ്രക്രിയയിലൂടെ, അതിലുള്ള ക്രമക്കേട് മൂലമോ അളവ് കൂടുതലായതിനാലോ വ്യയം ചെയ്യപ്പെടാതെയോ പുറന്തള്ളപ്പെടാതെയോ ശരീരത്തിൽ അടിഞ്ഞു കൂടി രോഗാവസ്ഥ ഉണ്ടാകാം. അമിതാധ്വാനം, ആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ, സുരക്ഷിതമല്ലാത്ത തൊഴിൽ, അമിത മാനസിക സമ്മർദം ഉറക്കക്കുറവ് എന്നിവ രോഗാവസ്ഥയായി മാറാം. ശുദ്ധജലത്തിന്റെ അഭാവവും, മലിനീകരണവും രോഗങ്ങൾ വർധിപ്പിച്ചേക്കാം. ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നതിലും പരമ പ്രധാനമാണ്. നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിനനുസരിച്ചു നമ്മൾ ഓരോ വ്യക്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. നാം പലതരത്തിലുള്ള പരിഷ്‌ക്കാരങ്ങൾ തേടി പോകുമ്പോൾ നാം അറിയാതെ നമ്മെ തേടി പല വിധത്തിൽ പല ഭാവത്തിൽ ഓരോ തരത്തിലുള്ള രോഗങ്ങൾ നമ്മെ തേടിയെത്തും. അത് നമ്മിൽ ഭവിക്കുന്നത് ഈ ലോകത്തെ തന്നെ നശിപ്പിക്കാൻ കഴിയുന്ന ശക്തിയിലൂടെയാണ്. ഇത് തടയാനും അതിനെ നശിപ്പിക്കുവാനും നമ്മൾക്ക് മാത്രമേ കഴിയുകയുള്ളൂ എന്ന കാര്യം നാം ചിന്തിക്കേണ്ടതാണ്. നാം ജീവിതത്തിൽ എന്നും എപ്പോഴും വ്യക്തിശുചിത്വം പാലിക്കേണ്ടത് നിർണ്ണായകമാണ്. ഏതൊക്കെ കാര്യത്തിൽ ആണ് നാം ശുചിത്വം പാലിക്കേണ്ടത്? നാം ചെറുപ്പം മുതലേ പഠിച്ചാൽ അത് നാം ജീവിതാവസാനം വരെ അത് പാലിക്കുകയും ചെയ്യും. കൈകൾ ശരിയായ രീതിയിൽ കഴുകാനും പൊതു സ്ഥലങ്ങൾ മലിനമാക്കാതിരിക്കാനും നമ്മുടെ ശരീരവും വസ്ത്രങ്ങളും ശുദ്ധമായും വൃത്തിയായും സൂക്ഷിക്കുവാനും പൊതു സ്ഥലങ്ങളും വീടും പരിസരവും വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിക്കുവാനും നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണെന്നു നാം എന്നും ഓർക്കേണ്ടതും നമ്മുടെ ഓർമ്മയിൽ എന്നും ഉണ്ടാകേണ്ടതുമാണ്. അതുമൂലമുണ്ടാകുന്ന അവസ്ഥകളെ തടയാൻ നാം നമ്മുടെ പ്രപഞ്ചത്തെ സംരക്ഷിക്കുക എന്നത് ഓരോ പൗരന്മാരുടെയും കടമയാണ്.

ശ്രീഹരിത് ഇഷാൻ സജീഷ്
1 എ എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം