എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/ഒരു പരിസ്ഥിതി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പരിസ്ഥിതി കവിത

കാവും കുളങ്ങളും കായലോളങ്ങൾ കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും
ഭൂതകാലത്തിന് സാക്ഷ്യം
   അമ്മയാം വിശ്വപ്രകൃതിയിൽ
   നമ്മൾക്ക് തന്ന സൗഭാഗ്യങ്ങൾ
  നന്ദി ഇല്ലാതെ തിരസ്കരിച്ചു നമ്മൾ നന്മ മനസ്സില്ലാത്തവർ
  മുത്തിനെ പോലും കരിക്കട്ട ആയി കണ്ട്
     ബുദ്ധിയില്ലാത്തവർ നമ്മൾ
മുഗ്ദ്ധസൗന്ദര്യത്തെ വൈരുദ്ധ്യം ആക്കുവാൻ
    ഒപ്പം ചേർന്നവർ നമ്മൾ
    മാപ്പ് ചോദിക്കാം
      മാപ്പ് ചോദിക്കാം
 

ഡോൺ പി
3 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത