എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/ഇനിയെന്ത്???

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയെന്ത് ??

മരമില്ല മലയില്ല
പുഴയില്ല പുഴയോരമില്ല 
പൂവില്ല പൂവിൻ സുഗന്ധമില്ല
 വയലില്ല വരമ്പില്ല 
വഴിയോരമില്ല
 മാനവനില്ല മനുഷ്യത്വമില്ല 
മാനവരാശിതൻ കഷ്ടതയോ
 കിളിയില്ല ചെടിയില്ല 
പുല്ലില്ല പുഴുവില്ല
 മൃഗമില്ല എങ്കിലും
മൃഗത്വമുണ്ട് 
ഇനിയൊന്നുമില്ല പ്രകൃതിയുമില്ല
 മാനവരാശിതൻ അഹന്തയുമില്ല 
ഭൂമിയുടെ മരണത്തിൻ കാരണക്കാരിവർ
മൃഗമനുഷ്യർതൻ പ്രവർത്തിയാലെ 
എനിയെന്തുവേണമെന്നറിയാതെ ഉഴലുന്ന
 മർത്ത്യൻ മുൻപിലാണീ കൊറോണതാണ്ഡവം 
അത്യാഗ്രഹം പൂണ്ട മാനവർ
തൻ ജീവനായി കേഴുന്നുവോ.....


 

ജിതിൻ വി ഉണ്ണിത്താൻ
9 B എസ്. എച്ച്. എച്ച്. എസ്. എസ് , മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത