എനിക്കുവേണ്ടിയല്ല
നിനക്കുവേണ്ടിയല്ല
നമുക്കുവേണ്ടിയാണ്കൂട്ടുകാരെ
നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നത്
വിദ്യാലയത്തിന്റെ മണിയൊച്ചകളിൽ നിന്ന്
കൂട്ടുകാരുടെ ആരവങ്ങളിൽനിന്ന്
നഗരത്തിന്റെ തിളക്കങ്ങളിൽനിന്നകന്ന്
ഒറ്റപ്പെടലിന്റെ തുരുത്തിൽ അഭയംതേടുന്നത്
തളിരിടുന്ന നമ്മളെ
തണലാകുന്ന നമ്മളെ
കൊറോണയെന്ന മഹാമാരിക്കല്ല
ആർക്കും കീഴ്പെടുത്താനാവില്ല
കൈകഴുകിയും
മുഖാവരണങ്ങളണിഞ്ഞും
തമ്മിലകന്നുനിന്നും
നാം പോരാടും
ഞാൻ ഒറ്റക്കല്ല
നമ്മൾ ഒരുമിച്ചാണ്
പടർന്നുപിടിക്കുമീ വ്യാധിക്കെതിരെ
പടച്ചട്ടയണിയുന്നത്
അകലുന്തോറും അടുക്കുന്ന മനസ്സുകളുമായ്
ജാതിമതബന്ധനങ്ങളെ തകർത്തെറിഞ്ഞ്
നമ്മളൊന്നിക്കുമ്പോൾ
തോൽവിയെന്നൊന്നില്ല
അതിജീവനത്തിന്റെ കരുത്താർജ്ജിച്ച്
പ്രതീക്ഷയുടെ തിരിതെളിച്ച്
ധീരതയോടെ പറയാം
മഹാമാരീ തിരിച്ചുപൊയ്ക്കൊള്ളൂ...