എസ്.എം.എച്ച്.എസ്. അയലൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അയിലൂർ S m h s സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ അവരുടെ വീട്ടു മുറ്റത്ത് വൃക്ഷതൈ നടുന്നതിന്റെ ഫോട്ടോസ് ക്ലാസ്സ്‌ ഗ്രൂപ്പിൽ ഇടുകയും അത് മറ്റു കുട്ടികൾക്ക് പ്രോത്സാഹനമാകുകയും ചെയ്തു. ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ചാന്ദ്രദിന ക്വിസ്, ലഹരി വിരുദ്ധദിനത്തിൽ പോസ്റ്റർ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി.