എസ്.എം.എച്ച്.എസ്.എസ് മുരിക്കാശ്ശേരി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്


കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്[തിരുത്തുക] കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.

                                             ആനി ജേക്കബ്‌ ,ഷൈനി ജോർജ്,വർഗീസ്‌ വി വി എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ റെഡ്ക്രോസ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.63 കുട്ടികൾ ഹൈസ്കൂൾ  വിഭാഗത്തിലും 40 കുട്ടികൾ യു പി വിഭാഗത്തിലും അംഗങ്ങളാണ് .മൃദുല മോഹൻ ,അനുപ്രിയ അശോകൻ എന്നീ കുട്ടികളാണ് ലീഡർമാരായി പ്രവർത്തിക്കുന്നത്.ജീവകാരുണ്യ പ്രവർത്തനങ്ങൾ ,ക്വിസ് മത്സരങ്ങൾ ,ശുചിത്വ പരിപാടികൾ ,രോഗീ സന്ദർശ നങ്ങൾ പ്രകൃതി പഠന ക്യാമ്പുകൾ ,സ്കൂൾ തല സെമിനാറുകൾ ,ജില്ല ക്യാമ്പുകൾ ,പഠന വിനോദ യാത്രകൾ ,വോളന്റിയർ ടീം പ്രവർത്തനങ്ങൾ ,ഗ്രേസ് മാർക്കിനുള്ള A,B,C ലെവൽ പരീക്ഷകൾ, പ്രഥമ ശുശ്രുഷ പരിശീലന പരിപാടി ,JRC സിലബസ് അനുസരിച്ചുള്ള ക്ലാസ്സുകൾ ,വിവിധ ദിനാചരണങ്ങൾ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.