എസ്.എം.എച്ച്.എസ്.എസ് കാളിയാർ/കെ സി എസ എൽ

Schoolwiki സംരംഭത്തിൽ നിന്ന്

എന്നിലേക്കുള്ള നിന്റെ യാത്രയിലും നിന്നിലേക്കുള്ള എൻ യാത്രയിലും നാം പിന്നിട്ട വഴികൾ -ആ യാത്രയിൽ സ്നേഹത്തിന്റെ പ്രണയത്തിന്റെ കരുതലിന്റെ നോവിന്റെ ഒരു നനുത്ത സംഗീതംണ്ടായിരുന്നു. ആ സംഗീതാവേചികൾ ഞങ്ങളുടെ ആത്മസംഗീതമായി കൊണ്ട് വിശ്വാസം പഠനം സേവനം എന്ന മുദ്രവാക്യവുമായി യേശുവിലേക്കു വളരുക എന്ന ലക്ഷ്യത്തോടെ കെ സി എസ്സ് എൽ അംഗങ്ങൾ നടത്തുന്ന ഈ ജൈത്രയാത്ര ആത്മീയ മൂല്യങ്ങ്ങളിലും ക്രിസ്തീയ വിശ്വാസത്തിലും അടിയുറച്ച ഒരു നേതൃതം വളർത്തിയെടുക്കുന്നതിലാണ് KCSL അഗംങ്ങളായ ഞങ്ങളുടെ മുന്പോട്ടുള്ള കുത്തിപ്പ്.

               ചെറിയ ത്യാഗം ചെയ്യാനുള്ള ഒറ്റ അവസരവും നഷ്ടമാക്കരുത്. പുഞ്ചിരിക്കുന്ന ഒരു നോട്ടം ദയയുള്ള ഒരു വാക്ക് അങ്ങനെ എല്ലായിപ്പോഴും ഏറ്റവും ചെറിയ അവകാശം മറ്റുള്ളവർക്കായ് ചെയ്യുകയും അത് സ്നേഹത്തിനായി തന്നെ ചെയ്യുകയും ചെയ്യണം എന്ന് ഉറച്ച വിശ്വാസത്തിൽ അടിയുറച്ചുകൊണ്ട്  St. Marys HSS Kaliyar KCSL അംഗങ്ങൾ മുൻപോട്ടു തിരുവചന ബോർഡ്‌ സ്ഥാപിക്കൽ, അൽഫോൻസാമയുടെ തിരുനാൾ, വിയാനി ദിനം, ഇന്റർ സ്കൂൾ ബൈബിൾ ക്വിസ്, ഡിജിറ്റൽ പോസ്റ്റർ, പ്രസംഗ മത്സരം, അധ്യാപക ദിനം,അമ്മക്കൊരുകത്തു, ജപമാല സമർപ്പണം, മാതാക്കളെ അനുമോദിക്കൽ, ലോകസമാധാന ദിനം, വിൻസെന്റ് ഡിജിറ്റൽ തിരുനാൾ, ജപമാല നിർമാണം വയോജന ദിനം,സേവനവാരം,കേരളപിറവി,ലോഗോ മത്സരം, ഡിജിറ്റൽ പേരെന്റ്റിംഗ്, ടീൻസ് ഡേ, ക്രിസ്തുറാജ്ന്റെ തിരുനാൾ, മൂല്യബോധന സെമിനാർ, സ്റ്റഡിസർക്കിൾ വീഡിയോ, ഫാമിലി കരോൾ മത്സരം, ക്രിസ്തുമസ് ഒരുക്കങ്ങൾ വീഡിയോ, ഉപന്യാസ മത്സരം, ദേശാഭക്തിഗാനം മത്സരം,ഡീസറ്റ് മത്സരം എന്നിവ കുട്ടികൾക്കായി സംഘടിപ്പിക്കുന്നു.
                ക്രിസ്തു ജീവിക്കുന്നു യുവജനങ്ങളിലൂടെ എന്ന പുസ്തകവും KCSL അംഗങ്ങൾ തയാറാക്കി പ്രകാശന കർമവും നടത്തി.
          KCSL രൂപത കലോത്സവത്തിന് ഓവരോൾ 2nd HS വിഭാഗത്തിൽ 3rd അവാർഡും കരസ്തമാക്കി.

കെ.സി.എസ്സ് എൽ ആനിമേറ്റേഴ്സ് സി. ആൽഫി ചെമ്പരത്തി ;സി. ജിഷ ജേക്കബ് ; മൈക്കിൾ കെ.ജെ ;ലിൻസി ജോർജ് .