എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/സംരക്ഷിക്കാംപരിസ്ഥിതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാംപരിസ്ഥിതിയെ

മനുഷ്യരാശി നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ ദുരന്തമായി കണ്ടിരുന്നത് മൂന്നാം ലോക മഹായുദ്ധത്തെ ആണ് .എന്നാൽ ഇന്ന് പരിസ്ഥിതി മലിനീകരണം അതിലേറെ ഭയാനകമായ രൂപം പ്രാപിച്ചിരിക്കുന്നു .ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരുപോലെ മലിനമായിരിക്കുന്നു .നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതിനനുസരിച് നഗരങ്ങളിൽ സ്വാഭാവികമായും ജനപ്പെരുപ്പം ഉണ്ടാവുകയും അതോടൊപ്പം മാലിന്യങ്ങൾ കുന്നുകൂടുകയും ചെയ്യും .ആ മാലിന്യങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ കണ്ടെത്തുകയും അവ പ്രാവർത്തികമാക്കുകയും വേണം ...അല്ലെങ്കിൽ പരിസ്ഥിതി ദുഷിക്കും, രോഗങ്ങൾ പടർന്നു പിടിക്കും. ആശുപത്രികൾ നിർമ്മിച്ചത് കൊണ്ടോ പുതിയ ഔഷധങ്ങൾ കണ്ടെത്തിയത് കൊണ്ടോ മാത്രം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല .വീടും പരിസരവും വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത് .മാലിന്യങ്ങളെ കഴിവതും പുനരുപയോഗിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ദിക്കണം .അതിനു ആദ്യം വേണ്ടത് ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തര0 തിരിച്ച് എടുക്കലാണ് .ജൈവമാലിന്യങ്ങളിൽ നിന്ന് ജൈവവളം ഉണ്ടാക്കാം ഇത് കൃഷിക്ക് ഉപയോഗിക്കാം .പ്ലാസ്റ്റിക് മാലിന്യങ്ങളും സംസ്കരിച്ച് പുനരുപയോഗിക്കാം .ഉദാഹരണം അവ ഉപയോഗിച്ച് ബാഗ്,കുട,പായ,തുടങ്ങിയ പലതരം നിത്യോപയോഗ സാധനങ്ങൾ ഉണ്ടാക്കാം .

ജനങ്ങളിൽ ശുചിത്വത്തെ കുറിച്ചും മാലിന്യ സംസ്കരണത്തെ കുറിച്ചും അവബോധം വളർത്തി എടുക്കുകയും വേണം .പണ്ടു കാലത്ത് പ്രകൃതിയെയും ജീവജാലങ്ങളെയും ഈശ്വര തുല്യം സ്നേഹിക്കുകയും,സേവിക്കുകയും ചെയ്തു.ഈ മനോഭാവം നമ്മൾ ഒന്നുകൂടി ഉണർത്താൻ പരിശ്രമിക്കണം .മാതാവിന്റെ ശാരീരികവും,മാനസികവും ആയ ആരോഗ്യം കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും .'അമ്മ പോഷകാഹാരങ്ങൾ അടങ്ങിയ ആഹാരം കഴിക്കുന്നവളും സന്തോഷവതിയും ആണെങ്കിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാലിലൂടെയും അമ്മയുടെ സ്നേഹ വാത്സല്യങ്ങളിലൂടെയും അതിന്റെ ഗുണ ഫലം ലഭിക്കും .അത് പോലെ പ്രകൃതിയാകുന്ന അമ്മയുടെ ആരോഗ്യം സുരക്ഷിതമായിരുന്നാൽ നമ്മൾ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ശുദ്ധവും കഴിക്കുന്ന ഭക്ഷണം പോഷക മൂല്യം ഉള്ളതും ആയി തീരുന്നു .പ്രകൃതി മലിനമാകാതെ സംരക്ഷിക്കാൻ നമുക്ക് സാധിച്ചാൽ അതിന്റെ ഗുണ ഫലം ഭാവി തലമുറക്കും ലഭിക്കും .

ബിജോയ്.വി.എ
5 ബി എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം