എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പാറിനടക്കുന്ന പൂമ്പാറ്റകൾ ഞങ്ങൾ

വിജ്ഞാന രേണുക്കൾ തൻ വാഹകർ ഞങ്ങൾ

അറിവിന് പരാഗങ്ങൾ ഒപ്പിപ്പെറുക്കി

അറിവായിപ്പറക്കു൦ പതംഗങ്ങൾ നമ്മൾ


ജ്ഞാന പ്രകാശം പരത്തുന്നു നമ്മൾ

പ്രകൃതി തൻ വർണ വളപൊട്ടുനമ്മൾ

കണ്ണിനു കുളിരേകും ചന്തങ്ങൾ നമ്മൾ

പരിസ്ഥിതി പെണ്ണിന്റെ പൂമാല ഞങ്ങൾ

സോനു.ബി
5 ബി എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത