എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/എന്റെലക്ഷ്യം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെലക്ഷ്യം

ഒരു തൈ നടുന്നു നാം ....ഒരു വിത്തിടുന്നു നാം

നാളെ ഈ മണ്ണിൽ ഒരു പൊന്നോണമുണ്ണുവാൻ

ഒരു തൈ നടുന്നു നാം ....ഒരു വിത്തിടുന്നു നാം

കണ്ണിനിമ്പം ചേർക്കും വസന്തോൽസവം തീർക്കുവാൻ


മായുന്ന മാമഴ കാടിനെ ഉണർത്താൻ

മയങ്ങുന്ന പുഴകളെ  തൊട്ടു വിളിക്കുവാൻ

കനിവറ്റ കാലം കരിച്ചു ഞെരിച്ചൊരെൻ

വര്ണാഭമാം ശലഭ ജന്മങ്ങളെ വീണ്ടെടുക്കാൻ


അകലെ മറഞ്ഞൊരാ തുമ്പികളെ ഓമനകിളികളെയൊക്കെ തിരിച്ചു കിട്ടാൻ

മധുരമാം തോപ്പുകൾ മൂക്കുറ്റി മുറ്റങ്ങൾ കറുക വരമ്പുകൾ വീണ്ടെടുക്കാൻ

തിരി മുറിയാതെ തിമിർത്തു പെയ്യും പ്രിയ തിരുവാതിരകൾ തിരിച്ചു കിട്ടാൻ

വേരുകൾ തമ്മിൽ പിണച്ചു പിടിച്ചു കൊണ്ട് മണ്ണ് കാക്കുന്ന നാളെ എത്താൻ


അഭിനയ എ.എസ്
5 ബി എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത