എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/അക്ഷരവൃക്ഷം/ഗോളത്തെ സ്തംഭിപ്പിച്ച മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
ഗോളത്തെ സ്തംഭിപ്പിച്ച മഹാവ്യാധി

ഈ നൂറ്റാണ്ടിൽ , ഈ ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ ഒരു മഹാവ്യാധിയാണ് 'കോവിഡ്-19 ' എന്ന 'കൊറോണ വൈറസ് ഡിസീസ് ' .നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ,അതിസൂക്ഷ്മമായ ഒരു വൈറസ് മാനവജനതയെ തന്നെ അങ്കലാപ്പിലാക്കിയിരിക്കുകയാണ് .

ചൈനയിൽനിന്നും ഉത്ഭവിച്ച ഈ വൈറസ് , ജനിതകമാറ്റങ്ങൾ സംഭവിച്ചു ലോകമെമ്പാടും പടർന്നു. രോഗവാഹകർ മനുഷ്യർ തന്നെയാണെന്നുള്ളത് ഭീതിജനിപ്പിക്കുന്നതാണ് . ഒട്ടേറെ പേരുടെ ജീവനെടുത്തു. കുറെ പേരുടെ കണ്ണീർ കണ്ടു. ലോകരാജ്യങ്ങളുടെ സാമൂഹിക-സാമ്പത്തിക ഘടനകൾക്ക് മാറ്റമുണ്ടായി.

ഈ വിഷമതരംഗങ്ങളിലും ചില കാര്യങ്ങൾ പ്രകൃതിയാകുന്ന ശക്തി നമ്മെ പഠിപ്പിച്ചുതരുന്നു. ജൈവഘടനയുടെ ഉന്നതസ്ഥാനത്തെത്തി എന്ന മനുഷ്യന്റെ അഹന്തയെ പ്രകൃതിയിവിടെ നിഷ്പ്രയാസം കീഴടക്കുന്നു. മലിനീകരണങ്ങളും ആഗോളതാപനവുമൊക്കെ പുതിയ പുതിയ രോഗഹേതുക്കളെ സൃഷ്ടിക്കുന്നു.

കോവിഡ് മൂലമുണ്ടായ പുതിയ ചട്ടങ്ങൾകൊണ്ട് ജനം ബുദ്ധിമുട്ടുന്നുണ്ട്. കൃഷി ചെയ്യാൻ മറന്ന ജനത ,ആ രീതിയിലേക്ക്‌ തിരിച്ചുവരുന്നതു കാണാനായി .കൂട്ടിലകപ്പെട്ട പക്ഷിയെപ്പോലെ ലോക്ക്ഡൌൺ സമയങ്ങളിൽ മനുഷ്യൻ കഴിഞ്ഞു .

ഈ നടപടികൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ടത് നമ്മുടെ അന്തരീക്ഷത്തിനാണ് .കുറെ നാൾ വാഹനങ്ങൾ നിരത്തിലിറങ്ങാത്തതിനാലും ഫാക്ടറികളും മറ്റും പൂട്ടിയതിനാലും അന്തരീക്ഷമലിനീകരണം വലിയതോതിൽ കുറഞ്ഞിരിക്കുകയാണ് .വലിയ നഗരങ്ങളിൽ മലിനീകരണത്തിന്റെ തോത് കുറഞ്ഞിരിക്കുന്നു .

മനുഷ്യരുടെ അഹംഭാവം വർധിക്കുമ്പോൾ അതിനെ പിടിച്ചുകെട്ടാൻ പ്രകൃതി ഇത്തരം സാംക്രമിക രോഗങ്ങൾ കൊണ്ടുവരുന്നു .അതിനാൽ നമ്മുടെ നിലയും വിലയുമനുസരിച് പ്രകൃതിയെ സംരക്ഷിച്ച് ജീവിക്കാൻ നാം പഠിക്കണം.

രേഷ്മ രാജ്
7-ാം ക്ലാസ് എസ് കെ വി ഗവ യുപി സ്കൂൾ പെരുംതുരുത്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം