എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്      


നീ എനിക്കെന്നുമെൻ
അമ്മയേപ്പോൽ
നിൻ മടിത്തട്ടിൽ മയങ്ങുമൊരു
പൈതലായി മാറി ഞാൻ
നിന്നിൽ നിറഞ്ഞൊരാ വേദന
എന്ന് തിരിച്ചറിഞ്ഞിടുന്നു ഞാൻ.
നീ എനിക്കേകിയ പ്രളയവും
മഹാമാരിയും
ഞാൻ നിനക്കേകിയ
നോവിനോളമാവിലൊരിക്കലും
നിന്നിൽ ഞാൻ നിറച്ചൊരാ
മാലിന്യക്കൂമ്പാരം പ്രളയമായി
തിരിച്ചു നീ നൽകി
എന്നിട്ടും ഒന്നുമേ പഠിച്ചില്ല ഞാനിന്നും
മുന്നോട്ടുപോകവേ
നീ എന്ന് നൽകിയ ഈ മഹാമാരിയിൽ
നിന്നെ ഞാൻ തിരിച്ചറിഞ്ഞിടാവേ
മാറിയ ശീലങ്ങളുമായി
ഇനി ഞാൻ ജീവിക്കും

അർച്ചനാ സുബാഷ്
9 B എസ്.ഡി.വി.ജി.എച്ച്.എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത