Schoolwiki സംരംഭത്തിൽ നിന്ന്
സഹനം
തൊട്ടടുത്ത മുറിയിൽ,icu ൽ എന്റെ വാപ്പായുണ്ടെന്നെനിക്കറിയാം...പക്ഷെ എനിക്ക് കാണാൻ പറ്റില്ല..ഞാൻ ഇവിടെ ഐസൊലേഷനിലാണല്ലോ...ഹോ ഏതു നേരത്താണ് എന്റെ പടച്ചോനേ ഇങ്ങക്ക് ഇങ്ങനൊരു ദീനം ഈ ദുനിയാവിൽ പടർത്താൻ തോന്നിതു.ഇത്തിരി കടന്ന കൈ ആയിപോയി..എന്റെ വാപ്പിച്ചി....എനിക്കയായ് മാത്രം ജീവിച്ച എന്റെ വാപ്പിച്ചി....ഉമ്മ കുഞ്ഞുന്നാളിലേ മരിച്ചുപോയിട്ടും എനിക്ക് വേണ്ടി വേറെ നിക്കാഹ് പോലും കഴിക്കാതെ എന്റെ ഉമ്മേം ,ഉപ്പെമ് ,അനിയനും,ചേട്ടനും ഒകെ ആയ എന്റെ വാപ്പിച്ചി..എത്ര കഷ്ടപ്പെട്ടാണ് എന്റെ വാപ്പച്ചി എനിവളർത്തിയെ....ഒരു പോസ്റ്റോഫീസ് ശിപായിടെ എണ്ണിചുട്ട അപ്പം പോലുള്ള വരുമാനത്തിന്നു ഒതുങ്ങി,ഒതുങ്ങി ജീവിച്ചു..എന്റെ ആഗ്രഹങ്ങൾക് ഒരു മുടക്കം വരുത്താതെ എന്റെ താങ്ങായ വാപ്പച്ചി..സ്വന്തം ആഗ്രഹം ഒരുക്കലും എന്നിൽ അടിച്ചേല്പിക്കാത്ത ..വാപ്പച്ചി...
പൊറത്തു ആരേലും കർണാണ്ടോ,എന്തായോ എന്തോ,സൈനു മാമ്മാ യും ,മച്ചായും ഒകെ അവിടോണ്ടെന്നറിയാം...ഏതുലും സിസ്റ്റേഴ്സ് വന്നാൽ ചോദികമരുന്നുചോദികമരുന്നു....ഒരു മനുഷ്യ ജീവിടെ മുഖം കണ്ടിട്ട് ഒരാഴ്ചയായി..ഇവരെ സമ്മതിക്കണം....മൊത്തം ശരീരം മറച്ചു, ചന്ദ്രനിൽ പോണ ഉടുപികേറി ,വീട്ടുകാരേം നാട്ടുകാരേം കാണാതെ ഇങ്ങനെ രോഗികൾക്കു വേണ്ടി ജീവിക്കാന കാണുമ്പോ...ഇതാണ് എന്റെ നാടിന്റെ മഹത്വവും സംസ്ക്കാരവും...വാപ്പച്ചി എന്നും പറയുമായിരുന്നു "മോനേ പിറന്ന നാടിനെയും,ആ നാടിന്റെ ഭാഷയെയും,സംസ്കാരത്തെയും,അമ്മിഞ്ഞപ്പാലിന്ടെ മധുരത്തേയും,മറന്നു ഒരിക്കലും ജീവിക്കരുതെന്നു....നീ നിയാവുന്നതും,ഞാൻ നിന്നെ വളർത്തിത് നേരാവുന്നതും അപ്പോൾ മാത്രമാണെന്ന്...ഇപ്പോൾ സായിപ്പിന്റെ നാട്ടിൽ ലോകത്തെ ഏറ്റവും സുഖ സൗകര്യം ഉണ്ടെന്നു പറേണനാട്ടിൽ ജോലികിട്ടി പോയിട്ടും കൂടെ വരൻ വാപ്പിച്ചി മടിച്ചത് അതുകൊണ്ടാവണം...
അയ്യോ....നബീസത്താന്റെ കരച്ചിലാണല്ലോ?...എന്ത് പറ്റി....ആർലിം ഒന്നു വന്നിരുനെൽ...വാപ്പിച്ചിക് പെട്ടാണ് അസുഖം ആയിന്നു അറിഞ്ഞപ്പോ കിട്ടിയ വിമാനോം പിടിച്ചു പോന്നത്..അപ്പോഴലീ ഈ ഇടഞ്ഞെരു പിടിച്ച കൊറോണാ...സാരില്ല....ഞാൻ മാറി ഇരിക്കണത് എന്റെ നാടിനു വേണ്ടിട്ട ..ഇത്തിരിപോന്ന കുഞ്ഞുമക്കളും ഒകെ ഒള്ള നാട...അങ്ങനിപ്പോ വലിഞ്ഞു കേറാന്‍ ഒരസുഖോ എന്റെ നാട്ടിലോട്ട് വരണ്ടാ...ഞാൻ കാരണം ഒട്ടും വരണ്ടാ...എന്റെ വാപ്പച്ചി ഈ ലോകത്തെ ഏറ്റോം നല്ല ആരോഗ്യ പ്രവർത്തകരുടെ കയില്ലാ....അവരും പടച്ചോനും കൂടെ കാത്തോളും...
ആയോ പിന്നെം കരച്ചിൽ കേൾക്കാണല്ലോ...എന്റെ പടച്ചതമ്പുരാനേ....
ആരോ വരുന്നുണ്ടല്ലോ....ആ ഡോക്ടർ ആണല്ലോ....ഡോക്ടറെ എന്റെ വാപ്പച്ചി.....ഈ കൊഴപ്പോന്നുലീ ..ആണോ...ഇക്ക നു മാറ്റിയോ..ഇനി കാണാനൊന്നു പറഞ്ഞോ ...ആണോ...പറഞ്ഞു കൊടുത്തോ ഡോക്ടറെ ഒരേ 28 ദിവസത്തെ കരോള്‍ അത് കഴിഞ്ഞ ഇനി കാണാന്‍....എന്റെ വാപ്പച്ചിക് അറിയാം ഡോക്ടരേ....ഞാൻ എന്റെ നാടിനു വേണ്ടി ആണ് ഇതു ചെയാണെന്നു...ആണോ...ഓരു പറഞ്ഞാ എന്റെ മോനെ കൊണ്ട് അഭിമാനം ആന്നു ...അത് മതി..മതി...പക്ഷേങ്കി ഡോക്ടറെ നിങ്ങളും സർക്കാരും ചെയ്യണേണ്ടീ അറ്റെം വരില്ല ഇതു.എപ്പോ തന്നെ ഞാൻ മുഖ്യമന്ത്രിന്റെ ദുരിതാശ്വാസ നിധി ലേക് സംഭാവന കൊടുക്കുവാ...എന്റെ വാപ്പിച്ചിയേം എൻഎം,ഈ നാടിനെയിം കാത്ത സന്തോഷത്തിനു...ഈ നാളും കടന്നു പോവും...ഇനിം ഓണം വരും...നന്ദിണ്ട് ..എല്ലാരോടും..
[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:ആലപ്പുഴ ജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:ആലപ്പുഴ ഉപജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ കഥകൾ]][[Category:ആലപ്പുഴ ജില്ലയിലെ {{{പദ്ധതി}}} കഥകൾ]][[Category:ആലപ്പുഴ ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:ആലപ്പുഴ ഉപജില്ലയിലെ {{{പദ്ധതി}}}-2020 കഥകൾ]][[Category:ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]
|