മലയാളികൾക്ക് ഓണം കഴിഞ്ഞാൽ ഏറ്റവും പ്രധാനമായ ആഘോഷമാണ് വിഷു. പുലർച്ചെയുള്ള കണിയിലും സദ്യയിലും ഒതുങ്ങും ഇത്തവണത്തെ ആഘോഷം. മേട മാസത്തിലെ വിഷു ഓരോ മലയാളികൾക്ക് പുതുവർഷത്തിലേക്കുള്ള കാൽവെപ്പാണ്. ഈ കൊറോണ കാലവും കടന്നു പോകും..
വീണ്ടും വന്നൊരു മേടമാസം...
വീണ്ടും വന്നൊരു വിഷുക്കാലം...
കണിക്കൊന്ന പറിച്ചു കണി വയ്ക്കും നേരം
പ്രാർത്ഥിച്ചീടാം നമുക്കീ ലോകത്തിനൊന്നാകെ
ഓർക്കുക നമ്മൾ കൊറോണ എന്ന മഹാമാരിയെ കൂടി...
സോപ്പിട്ട് കൈകൾ കഴുകിയും
അകലം പാലിച്ചും തുരത്തീടാം നമുക്ക് ഈ മഹാമാരിയെ