എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ നേരിടാം അസുരനെ

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം അസുരനെ

പൊരുതണം നമുക്കിനി
തുരത്തണം കൊറോണയെ
മാറ്റണം ഭയമിനി
ഒത്തുചേർന്ന് നിൽക്കണം.

ചൈനയുടെ പുത്രനാം
കോവിഡ് എന്ന ഭീകരൻ
കൂരിരുട്ടിലാക്കിയല്ലോ
നമ്മുടെ ഈ നാടിനെ

ഓമനിച്ചു കൂട്ടിലിട്ട
നമ്മുടെ മൃഗങ്ങളും
നമ്മളും തമ്മിലിന്ന്
എന്താണ് ഒരന്തരം

പഴമയിലേക്ക് പോകണം
സ്നേഹ ബന്ധം വളരണം
ഒത്തുകൂടി ഭവനങ്ങൾ
സ്വർഗ്ഗതുല്യമല്ലയോ

മടങ്ങണം കൃഷിയിലേക്ക്
മണ്ണിനെ പൊന്നാക്കണം
അത്രയേ ബാക്കിയുള്ളൂ
ഇനി വരും തലമുറയ്ക്ക്

ഒപ്പമുണ്ട് പ്രവർത്തകർ
ഡോക്ടറും മാലാഖമാരും
കേട്ടിടാം അനുസരിക്കാം
അവരുടെ വാക്കുകൾ

നൻമയാണ് എന്നുമെന്നും
നമ്മുടെ ലക്ഷ്യവും
നൽകിടാം ഭക്ഷണം
വിശപ്പു മുഖ്യമല്ലയോ

താങ്ങും തണലുമാകാം
പാവപ്പെട്ട മക്കളുടെ
കണ്ണുനീർ ഒപ്പണം
നമ്മൾ ഒന്നല്ലയോ

ഒന്നാണ് നാമെല്ലാവരും
നിറമില്ല ജാതിയില്ല
പണമില്ല പദവിയില്ല
സ്ഥാനമാനമൊന്നുമില്ല

തുരത്തണംകൊറോണയെ
നേരിടാം അസുരനെ
നിശ്ചയം ജയിച്ചിരിക്കും
നമ്മൾ ഭാരതീയരല്ലയോ

ദയാ പ്രദീപ്
5 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത