എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/ഭൂമി അമ്മയുടെ നെടുവീർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി അമ്മയുടെ നെടുവീർപ്പ്

അകെ തളർന്നിരുന്ന ഭൂമി മാതാവിനോട് പക്ഷികളും മൃഗങ്ങളും ചോദിച്ചു: "അമ്മേ അമ്മക്ക് എന്ത് പറ്റി അകെ ഒരു ക്ഷീണം?,അമ്മ എന്താ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നെ?, എന്തെങ്കിലും സങ്കടം ഉണ്ടങ്കിൽ അമ്മ ഈ മക്കളോട് പറയു "
ഭൂമി അമ്മ മനസു തുറന്നു പറയാൻ തുടങ്ങി:" നിങ്ങൾക്ക് അറിയാമോ നമ്മുടെ ഈ പരിസ്ഥിതി എത്ര സുന്ദരമായിരുന്നെന്നോ . നിങ്ങളെപ്പോലെ തന്നെ ഈ അമ്മക്ക് മനുഷ്യർ എന്ന് വിളിക്കുന്ന കുറെ മക്കൾ ഉണ്ട് .. പക്ഷെ അവർ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു .ഈ സുന്ദരമായ പ്രകൃതിയെ അവർ ദിനം പ്രതി ദ്രോഹിക്കുന്നു .ആവശ്യത്തിലധികം ജലവും ,മരങ്ങളും ,മണ്ണും ,വായുവും എല്ലാം കൊണ്ടും ധന്യമായിരുന്നു ഞാൻ .എന്റെ മേൽ പ്രകൃതി സ്നേഹമില്ലാത്ത കുറെ നീചന്മാർ മരങ്ങൾ വെട്ടിയും മലകൾ ഇടിച്ചു നിരത്തിയും രാസ മാലിന്യങ്ങൾ പുഴകളിലും ജലാശയങ്ങളിലും നിറച്ചും ഫാക്ടറികളിൽ നിന്നുള്ള പുക എന്റെ അന്തരീക്ഷത്തെയും ചീത്തയാക്കി .ഈ മനുഷ്യർ കാണിക്കുന്ന വൃത്തികേടുകൾ സഹിക്കാൻ പറ്റാതായി ...അപ്പോൾ ഞാൻ വരൾച്ചയുടെയും ,പ്രളയത്തിന്റെയും ,മഹാമാരിയുടെയും രൂപത്തിൽ എന്റെ മക്കളുടെ മുൻപിലെത്തി... എന്നിട്ടും എന്റെ മക്കൾ പഠിച്ചില്ല . അവർ എന്റെ മേലുള്ള അക്രമം തുടർന്ന് കൊണ്ടേയിരിക്കുന്നു ... ഞാൻ എന്ത് ചെയ്യണം?"
ഠഅമ്മേ അമ്മയുടെ ദുഃഖം ഞങ്ങൾ പക്ഷി മൃഗാദികൾക്ക് എങ്ങനെ തീർക്കാനാകും ...കുറച്ചു പ്രകൃതി സ്നേഹികളായ മനുഷ്യർ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു ..അത് കാണുമ്പോൾ ആണ് കുറച്ചു ആശ്വാസം നമുക്ക് വേണ്ടി പറയാനും ആളുകൾ ഉണ്ടല്ലോ ,എന്നും നമുക്ക് ആരൊക്കെയോ ഉണ്ട് അത് കൊണ്ടാണ് നമ്മൾ ഇപ്പോഴും ഈ ജീവിതവും സുഖങ്ങളും അനുഭവിക്കുന്നത് ..."
"ദൈവം കനിഞ്ഞു നൽകിയ ഈ പരിസ്ഥിതിയെ മലിനമാക്കാതെ പ്രകൃതി സ്നേഹികളായ ആ നല്ല മനുഷ്യരോടൊപ്പം നമുക്കും ചേരാം നമ്മുടെ ഭൂമി അമ്മക്ക് വേണ്ടി "

കെ എസ് ശ്രീലക്ഷ്മി
3 സി എസ് .എം.എസ് .എൻ .എൽ .പി .സ്കൂൾ വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ