എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/പൊരുതാം മറികടക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
 പൊരുതാം മറികടക്കാം     

ലോകം നിശ്ചലമായി, മാനുജൻ ഭീതിയിലാണ്ടു
സംഹാര താണ്ഡവമാടി മഹാമാരിയാം കൊറോണ
ജാതിയില്ല മതമില്ല വർണ വർഗ്ഗ വ്യത്യാസമില്ല
വന്മതിൽ പിളർത്തിയെത്തി പാർത്തിടുന്നു വിശ്വമാകെ
    വിറങ്ങലിച്ചിടാതെ പൊരുതാനുറച്ചു നാം
    മരുന്നുമില്ല മന്ത്രവും പ്രതിരോധമാണിന്നാശ്രയം
    ആരാധനാലയങ്ങൾ ആതുരാലയങ്ങളായി
    പൊരുതി നമുക്കായി ഭൂമിയിലെ മാലാഖമാർ
വെയിലേറ്റു തളർന്നിടുന്നു നിയമപാലകർ
ഒപ്പമല്ല മുന്നിലെന്നോതി ഭരണചക്രവും
തിരഞ്ഞിടുന്നു തീർക്കുവാനീ അന്തകനെ
തുടച്ചു നീക്കുവാനീ അദൃശ്യനാം വൈറസിനെ
     ഭയപെടാതെ കരുതലോടെ മുന്നേറീടാം
     അകന്നിരുന്നു ഐക്യത്തോടെ തുടർന്നീടാം
    ക്ഷമയോടെ ഒതുങ്ങീടാം വീടിനുള്ളിൽ മാത്രമായ്
    ഒടുങ്ങീടും നമ്മുക്ക് മുന്നിൽ ഈ മഹാവ്യാധിയും
 

സ്‍റ്റിൻഷ സ്‍റ്റിഫൻ
6 A എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത