എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ദൈവകോപമോ പ്രകൃതിക്ഷോഭമോ മനുഷ്യ ദുഷ്കൃത്യ ഫലങ്ങളോ എന്നറിയില്ല
നാം തൻ നേർക്കുനേർ നിൽക്കുന്നത് എല്ലാം
മാനവ മനസ്സുകളെ ഭീതിയിലാഴ്ത്തും
ജീവാപായം വരുത്തും കാലനോയിതെന്നു തോന്നും
ഭീതിപൂർണ്ണമാമീ ദുരവസ്ഥയ്ക്ക് എന്തു കാരണം?
വിഭ്രാന്തി പരത്തും അപകടകാരിയോ
ഒരുവനിൽ നിന്ന് സമൂഹത്തിലേക്ക്
പടർന്ന് പിടിപെടും വ്യാധിയിത്
മഹാ ദോഷമായി ജീവഹാനിയിത്
വിശ്വവ്യാപകമാം പകർച്ചവ്യാധിയിത്
തലയ്ക്കു മീതെ വാളായി നിലകൊള്ളും
ഭീകരനാം മഹാമാരി കൊറോണയാമിത്
കരുതാം പൊരുതാം ഒന്നായി നാം
ആരോഗ്യ പാലനം ശ്രദ്ധിക്കാം
ഒത്തൊരുമയോടെ ജീവിക്കാം
കൊറോണക്കെതിരായ പോരാടാം
വൈറസ് കണ്ണികളെ തച്ചുതകർത്തു
പുതു ലോകത്തെ നമുക്ക് ഉണർത്താം

അംശുഭദ്ര എം വിനോദ്
7 എ എസ്സ് സി ജി എച്ച് എസ്സ് എസ്സ് കോട്ടക്കൽ മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത