എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലൂടെ പ്രതിരോധിക്കാം

കേരനാടെന്നും പച്ചപ്പിന്റെ നാടെന്നും
വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളമേ
പ്രകൃതിരമണീയമായ നിൻ കേരതോട്ടവും
സ്വർണനെല്ലുകൾ വിളയും നിൻപൊൻപാടങ്ങളും
മനുഷ്യമഹാ ജനങ്ങളുടെ കീഴിൽ അകപെട്ടുവോ
മനുഷ്യർ പ്രകൃതിയുടെ കാലന്മാരായി ചമഞ്ഞുവോ
നാം ശുചിത്വം ഓർമയിൽ നിന്നും തുടച്ചുനീക്കവേ
നാം പ്രകൃതിയെ മാലിന്യകൂമ്പാരമായി മാറ്റി
നാം ശുചിത്വത്തിലൂടെ പലായനം ചെയ്യവേ
നാം പ്രതിരോധിക്കും ഏതു മഹാ വ്യാധിയെയും
ലോകമെമ്പാടും പടർന്നുകൊണ്ടിരിക്കുന്ന
കൊറോണ രാക്ഷസനെ നമുക്ക് തുരത്താം
പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും
നമ്മിൽ തെളിയുന്നുണ്ടെങ്കിൽ
നമുക്ക്‌ മഹാമാരിക്കെതിരെ പോരാടാം
ആര്യോഗ രംഗത്തെ കൈകൂപ്പി വണങ്ങി
കോറോണയെന്ന മഹാമാരിയെ
ഈ പ്രപഞ്ചത്തിൽ നിന്നും
എന്നന്നേക്കുമായി അവസാനിപ്പിക്കാം
 

അവന്തിക ഷൈൻ
7 A എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത