എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

കുട്ടികൾക്ക് പരിസ്ഥിതിയെപ്പറ്റിയുംഅവ സംരക്ഷിക്കുന്നതിനെപ്പറ്റിയും അറിവും പരിശീലനവും ലഭ്യമാക്കാൻ പരിസ്ഥിതി ക്ലബ്ബ് സഹായിക്കുന്നു. മരം ഒരു വരം.സ്കൂൾ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൻ കോട്ടയം ജില്ലാതലത്തിൽ ലോകപരിസ്ഥിതി ദിനാഘോഷം എസ് വി ജി വി പി സ്സ്‌ക്കൂ ളിൽ വച്ച് സടത്തപ്പെട്ടു. യോഗത്തിന്റെ ഉദ്ഘാടനം കോട്ടയം മുൻ എം.എൽ.എ ശ്രീ വി.എൻ വാസവൻ നിർവ്വഹിച്ചു .ഹെഡ്‍മിസ്ട്രെസ് പി ആർ ഹേമ കുമാരി പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലികൊടുത്തു.ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതവും ശ്രീമതി ശ്രീജ ടീച്ചർ കൃതജ്ഞതയും പ്രകാശിപ്പിച്ചു.ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷതൈ നടുകയും വൃക്ഷതൈ വിതരണം ചെയ്യുകയും ചെയ്തു.ശ്രീമതി ബീനാ ടീച്ചർ പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു.