എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡാനന്തരം 2021- 22 അധ്യയനവർഷം നവംബർ ഒന്നു മുതൽ (ഓഫ്‌ലൈൻ) ക്ലാസുകൾ ആരംഭിച്ചു. ഇതിനുള്ള തയ്യാറെടുപ്പുകൾ ആഴ്ചകൾക്ക് മുമ്പ് തന്നെ അധ്യാപകർ തുടങ്ങിയിരുന്നു. വളരെയേറെ ഉത്സാഹത്തോടെയാണ് കുട്ടികൾ വിദ്യാലയത്തിൽ എത്തിയത്. നീണ്ട 20 മാസത്തെ അവധിക്കാലം കുട്ടികളെ ആകെ മുഷിപ്പിച്ചിരുന്നു. പ്രവേശനോത്സവത്തോടെ അധ്യയനവർഷത്തിന് ആരംഭംകുറിച്ചു . പൊതുപ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ,പി.ടി.എ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യം അന്നേ ദിവസത്തെ മഹനീയമാക്കി . മധുരം നൽകി കുട്ടികളെ പുതിയ അധ്യയന വർഷത്തിലേയ്ക്ക് സ്വാഗതം ചെയ്തു . ലോക്കൽ മാനേജർ ഫാ. ജോസഫ് മണ്ണാംപറമ്പിൽ സി.എം.ഐ കുട്ടികൾക്ക് പ്രാർത്ഥനാശംസകൾ നേർന്നു.വിശിഷ്ടാതിഥികൾ കുട്ടികൾക്ക് ആശംസകൾ നേരുകയും സ്കൂളിന് ആവശ്യമായ മാസ്ക്, സാനിറ്റൈസർ, തെർമൽ സ്കാനർ എന്നിവ  നൽകുകയും ചെയ്തു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊള്ളാം എന്നുള്ള പ്രതിജ്ഞയും കുട്ടികൾ എടുത്തു.