എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

വിധിയുടെ കറുത്ത കരാള ഹസ്തമായി കൊറോണ തുള്ളിയുറയുന്നൂ...
തന്റെ തീ നാവുകൾ
നീട്ടിയവൾ
മനുഷ്യ ജീവൻ തുടച്ചെടുക്കുന്നൂ....
ഇനിയും തലക്കത്ത യക്ഷിയെപ്പോൽ
അവൾ
ചുടലക്കളങ്ങളിൽ പോർവിലിക്കുന്നൂ.....
അണ്ടകടാഹം നടുങ്ങുന്ന ഒച്ചയിൽ
മാനവർ ഭീതരകുന്നൂ.....

പ്രതിരോധ സേനകൾ
ഒക്കെയും തോൾവിയിലയുധം താഴ്ത്തി നില്കുന്നു .....
ഇനിയും പിടിച്ച് കെട്ടാത്ത ആ അശ്വം n ദിക്കുകൾ തേടിയലയുന്നൂ....
രക്ത ദാഹിയായ്‌ പാഞ്ഞടുക്കുന്നൂ....
എങ്കിലും ഞങ്ങൾ തൻ ആത്മവിശ്വാസം തെല്ലും നശിച്ചുപോയി ട്ടില്ലൊരിക്കലും
നിന്നെ പിടിച്ചു കെട്ടാനുള്ള ബ്രഹ്മാസ്ത്രം
അനതിവിദൂരമാം
ഭാവിയിൽ ഉണ്ടാകാം
 

ഗൗരിപാർവതി
10 .H എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത