കൂട്ടിലെ കിളികളോടായിരുന്നു
എനിക്കെന്നും പ്രണയം.
പല വർണ്ണത്തിൽ
പല രൂപത്തിൽ
അവരെന്നും എന്നെ ആകർഷിച്ചു.
അവയുടെ കിളിനാദത്തിൽ
ഞാൻ എന്റെ പ്രഭാതങ്ങളെ
സ്വീകരിച്ചു.
അവരെന്നും എന്റെ കൂട്ടിൽ
സുരക്ഷിതരാണെന്ന് ഞാൻ
വിശ്വസിച്ചു.
ഇന്ന് കിളിക്കൂട്ടുകൾ
ശൂന്യമാണ്.
പകരം ഞാനിന്ന് കൂട്ടിലാണ്.