എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/തകരട്ടെ ചങ്ങലക്കണ്ണികൾ

Schoolwiki സംരംഭത്തിൽ നിന്ന്
തകരട്ടെ ചങ്ങലക്കണ്ണികൾ

എങ്ങുമേ പൊട്ടിപുറപ്പെടുന്നൊരാ യുദ്ധം .

മർത്യനുമേൽ അമർന്നിതാ നിൽപ്പൂ

സ്നേഹ കാരുണ്യ സഹായ ഹസ്തങ്ങൾക്കായി

കൈനീട്ടി നിൽപ്പൂ വ്യാധിതൻ നടുവിൽ

പ്രകാശകിരണങ്ങൾ ഇരുൾ വനങ്ങളിലേക്കെന്നപോൾ

വരണ്ടുണങ്ങിയ മർത്യഹൃദയങ്ങളിൽ

ധാരയായി പെയ്യേണ്ട നിമിഷങ്ങൾ വന്നിതാ .

മാനവഹൃത്തിൻ മൃദുതന്ത്രികളിൽ

ആഞ്ഞുകൊത്തിയ വിഷസർപ്പത്തെ

നന്മയിൽ കഴുകിടാം അകെലെയായി നിന്നിടാം

ബന്ധങ്ങളെല്ലാം ചങ്ങലയിൽ തളച്ച

പ്രതിരോധത്തിൻ വന്മതിൽ തീർത്തിടാം ..


റിയാനാ മേരി റോയ്
8 B എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ